പാണത്തൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.
രാജപുരം : പാണത്തൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിറകിലിരുന്നയാൾ മരിച്ചു. കള്ളാറിലെ കുന്നത്തുപറമ്പിൽ കെ.സി.ബേബി (66) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മാലക്കല്ല് ചെരുമ്പച്ചാലിലെ കുര്യാക്കോസ് (67) നെ പരുക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മൂന്നരയ്ക്ക് പാണത്തൂർ ബാപ്പുങ്കയത്താണ് അപകടം. മരിച്ച ബേബിയുടെ ഭാര്യ ത്രേസ്യാമ്മ. മക്കൾ: ജോബി (ലണ്ടൻ), ജയ്മോൻ (ഇറ്റലി), ജോമോൾ (ഇറ്റലി). മരുമക്കൾ: ഷിനി (ലണ്ടൻ), സജി ഒരപ്പാങ്കൽ. സഹോദരങ്ങൾ: ജോസ്, തോമസ്, സ്റ്റീഫൻ (ഇറ്റലി), എൽസമ്മ, ഷോളി (നഴ്സ്, ഡൽഹി). സംസ്കാരം പിന്നീട്.