വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.
രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ ചുള്ളിക്കരയിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആൻസി ജോസഫ് വായ്പ വിതരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അംഗത്വ വിതരണം നടത്തി. മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് എം.വി.കൃഷ്ണൻ നിക്ഷേപം സ്വീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ശ്രീലത കമ്പ്യൂട്ടർ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ഒക്ലാവ് കൃഷ്ണൻ, സി. കുഞ്ഞിക്കണ്ണൻ, ബേബി മേലത്ത്, എം.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു. സംഘം പ്രസിഡണ്ട് പി.കെ.ശശിധരൻ സ്വാഗതവും ഡയറക്ടർ വി.എം.ബേബി നന്ദിയും പറഞ്ഞു.