പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച ശ്രീഹരി ഹാച്ചറിങ് യൂണിറ്റ് ഉൽഘാടനം ചെയ്തു.

പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച ശ്രീഹരി ഹാച്ചറിങ് യൂണിറ്റ് ഉൽഘാടനം ചെയ്തു.

രാജപുരം : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റീ ബിൽഡ് കേരളയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച ശ്രീഹരി ഹാച്ചറിങ് യൂണിറ്റിന്റെയും ഇതിനായി തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർക്ക്‌ ഷെഡിന്റെയും ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം.കുര്യാക്കോസ്, എം. വിജയകുമാർ, കെ.ജി. ബിജുകുമാർ സ്ഥിരം സമിതി അദ്ധൃഷരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസൻ, പഞ്ചായത്ത് അംഗങ്ങളായ രാധാ സുകുമാരൻ, എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ, മനോജ്, സി.ആർ.ബിജു , എ.എസ്. രവി, ആർ.സി. രജനി ദേവി, എം.എം.ഷെരീഫ, നീതു പ്രമോദ്, പ്രഭ രവി, മനോജ്‌കുമാർ, സുകുമാരൻ, രാമകൃഷ്ണ സരളായ തുടങ്ങിയവർ സംസാരിച്ചു. കെ. പദ്മ കുമാരി സ്വാഗതവും രേഷ്മ ഹരിദാസ് നന്ദി യും പറഞ്ഞു.

Leave a Reply