ബളാംതോട് മിൽമ ഹാളിൽ യോഗ പരിശിലനം സംഘടിപ്പിച്ചു.

ബളാംതോട് മിൽമ ഹാളിൽ യോഗ പരിശിലനം സംഘടിപ്പിച്ചു.

രാജപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി മിൽമ മലബാർ മേഖലാ യൂണിയന്റെ ആഭിമുഖ്യത്തിൽ ബളാംതോട് ക്ഷീര സഹകരണ സംഘത്തിൽ വച്ച് യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു സംഘം പ്രസിഡന്റ് കെ.എൻ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണ ഗൗഡ യോഗാ ദിന സന്ദേശം കൈമാറി പ്രസിദ്ധ യോഗാ ട്രെയിനർ അശോകൻ കള്ളാർ യോഗാ ടീച്ചർ എ.കെ.ദീപ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
മിൽമ സൂപ്പർവൈസർ വി.പി.അനീഷ്, സംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ , ഡയറക്ടർ എ.പി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply