രാജപുരം: ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി മുറിച്ചുനൽകി മാതൃകയായിരിക്കയാണ് പാറപ്പള്ളിയിലെ ഷീന സുജീഷ് . ദുബായിൽ ജോലി ചെയ്യുന്ന ഷീന ലീവിൽ നാട്ടിലെത്തിയപ്പോഴാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്. പാറപ്പള്ളിയിലെ സുജീഷാണ് ഭർത്താവ്. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ തലമുടി ഏറ്റുവാങ്ങി. ആനക്കല്ല് രക്തസാക്ഷി സഖാവ് ഗോവിന്ദൻ സ്മാരക വായനശാല സെക്രട്ടറി സുനിൽ പാറപ്പളളിയെ ഏൽപ്പിച്ചു. സി പി എം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ്, ടി.കെ.ഇബ്രാഹിം, വി.കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.