എൻ ഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് എന്ന പഠന പദ്ധതിയുടെ ഭാഗമായി രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ Field trip നടത്തി. അഞ്ജന മുക്കോട്ടെ പ്രശസ്ത കർഷകനായ തമ്പാൻ നായരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും വൈവിധ്യമാർന്ന കൃഷി രീതികൾ കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കി. ജൈവ കൃഷി രീതികളെക്കുറിച്ചുംഅതിന്റെ മേന്മകളെക്കുറിച്ചും ശ്രീ. തമ്പാൻ നായർ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി. നാടിന്റെ നട്ടെല്ലായ ശ്രീ. തമ്പാൻ നായരെ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ആദരിച്ചു. കുടുമ്പൂർ സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ. സത്യൻ ജോസഫ് സാർ സന്നിഹിതനായിരുന്നു. കാർഷിക സംസ്കാരത്തെക്കുറിച്ച് അറിഞ്ഞ കുട്ടികൾ നാടിന്റെ അന്നദാദാക്കളായ കർഷകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ, സോണി കുര്യൻ, ചൈതന്യ ബേബി, ശ്രുതി ബേബി എന്നിവർ നേതൃത്വം നൽകി.