- പനത്തടി: കാസര്‍ഗോഡ് എം.പി ബഹുമാനപ്പെട്ട കരണാകരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എനിക്ക് അനുവദിച്ച സൈഡ് വീല് ഘടിപ്പിച്ച സ്‌കൂട്ടര്‍ 14-7-2018 ന് പൂടംങ്കല്ല് ബാങ്ക് പരിസരത്ത് വെച്ച് ബഹു: എം.പി എനിക്ക് താക്കോല്‍ കൈമാറി 9 വര്‍ഷമായി കിടപ്പിലായ എന്റെ ഒരു വലിയ സ്വപ്നമാണ് ഇന്നലെ സഫലമായത് ഇനി എനിക്ക് പഞ്ചായത്ത് അനുവദിച്ച് തന്ന വീടിന്റെ പണി നടന്ന് കൊണ്ടിരിക്കുകയാണ് പണി പാതിവഴിയിലാണ് അത് പൂര്‍ത്തികരിക്കാന്‍ ഇനിയും ഒരുപാട് തുക വേണം പഞ്ചായത്തില്‍ നിന്നും ഇനി ചെറിയതുക മാത്രമേ കിട്ടാനുള്ളു ബാക്കി പണി എങ്ങനെ തീര്‍ക്കും എന്ന സങ്കടത്തിലാണ് ഞാനും എന്റെ അമ്മയും ഇപ്പോള്‍ ഞാന്‍ വാടക വീട്ടിലാണ് താമസം സ്വന്തമായ വീട്ടിലേക്ക് എന്ന് താമസം മാറാന്‍ പറ്റും എന്ന മോഹവുമായി അരക്ക് താഴെ തളര്‍ന്ന ഞാന്‍ കിടക്കുകയാണ്. സ്വന്തമായ വീട് എന്ന എന്റെ സ്വപ്‌നം നല്ലവരായ നിങ്ങളിലൂടെ മാത്രമെ സഭലമാകൂ. (സുനില്‍ കുമാര്‍ പനത്തടി ഫോണ്‍: 8547788700)