
-
ചുള്ളിക്കര: മലയോര മേഖലയായ ചുള്ളിക്കരയിലും ഗ്രീന്‍ കാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. കേരളാ വിഷന്‍ കേബിള്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗിലൂടെ ഗിഫ്റ്റ് കൂപ്പണുകള്‍ കരസ്ഥമാക്കി കേബിള്‍ ഓപ്പറേറ്ററെ ഏല്‍പ്പിക്കുന്നതിലൂടെ, മാസ വരിസംഖ്യയില്ലാതെ കേബിള്‍ ടി.വി ആസ്വതിക്കാനുള്ള പദ്ധതിയാണ് ഗ്രീന്‍ കാര്‍ഡ്. ചുള്ളിക്കരയില്‍ ചിയേഴ്‌സ് കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ പരിധിയില്‍ വരുന്ന ജോയ് മാര്‍ട്ട് ഷോപ്പില്‍ വച്ച് ആദ്യ ഗിഫ്റ്റ് കൂപ്പണ്‍ ഉപഭോക്താവിന് നല്‍കിക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇതിനോടകം തന്നെ വന്‍ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഗ്രീന്‍ കാര്‍ഡിന് വന്‍ സ്വീകരണമാണ് ചുള്ളിക്കരയിലും സമീപ പ്രദേശങ്ങളിലും ലഭിച്ചത്. ഒന്നരക്കോടിയുടെ സമ്മാന പദ്ധതിയും കൂടി ഉപഭോക്താക്കളിലേക്ക് എത്തുന്നതോടെ ഗ്രീന്‍കാര്‍ഡിന് വന്‍ വിജയമാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നിസ്സംശയം പറയാം.