- രാജപുരം: പനത്തടി സെന്റ് ജോസഫ് ക്രെഡിറ്റ് യുണിയന്റെയും എം എസ്സ് എസ്സ് ന്റെയും ആഭിമുഖ്യത്തില്‍, ജൈവ കൃഷിയും ഔഷധ സസ്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഫൊറോന വികാരി റവ.ഫാ.തോമസ് പട്ടാം കുളം ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുതു.യോഗത്തില്‍ എം എസ്സ് എസ്സ് പ്രസിഡന്റ് ഷിമ്മി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് ട്രെസ്റ്ററിയും പ്രമുഖ ജൈവകര്‍ഷകനുമായ റോയി പുന്നാം കുഴി, ആനിമേറ്റര്‍ സി. ട്രിസ എന്നിവര്‍ പ്രസംഗിച്ചു. സിതാറാം ആയുര്‍വേദ ഫാര്‍മസി വൈദ്യന് ജോസഫ് സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു സി യു പ്രസിഡന്റ് ഡെയ്സി ജോണ്‍ സ്വാഗതവും സി യു വൈസ് പ്രസിഡന്റ് അജി മാത്യു നന്ദിയും പറഞ്ഞു. 100-ല്‍ പരം കര്‍ഷകര്‍ പങ്കെടുത്തു. എല്ലാവര്ക്കും ഔഷധ സസ്യ തൈകളും വിതരണം ചെയ്യതു.