വഴിതടയൽ സമരം: 30 പേർക്കെതിരെ കേസ്.
രാജപുരം: സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ പാണത്തൂർ ചിറക്കടവ് വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വ്യാപാരികളുടെ നേതൃത്വത്തില്‍ രാജപുരത്ത് നടത്തിയ വഴി തടയൽ സമരത്തിൽ വ്യാപാരികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസ്. .വ്യാപാരികളായ സി.ടി.ലൂക്കോസ്, എം.പി.ജോസ് , രമ്യ രാജീവൻ, ജയിൻ പി വർഗീസ് തുടങ്ങി 30 പേർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. മാർഗതടസം സ്യഷ്ടിക്കൽ , പൊലീസ് അനുമതിയില്ലാതെ പ്രകടനം നടത്തൽ എന്നിവയ്ക്കാണ് കേസ്.