കെ സി സി രാജപുരം ഫൊറോന കമ്മിറ്റി നടത്തിയ സമ്മാന കൂപ്പണിൽ ബമ്പർ സമ്മാനം നൽകി.
രാജപുരം: ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫോറോന കമ്മിറ്റിയുടെ ധനശേഖരണാർദ്ധം നടത്തിയ സമ്മാന കൂപ്പണിൽ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് രാജപുരം ബ്രാഞ്ച് സ്പോൺസർ ചെയ്ത ബമ്പർ സമ്മാനം കമ്പനിയുടെ മംഗ്ലൂർ സോണൽ മാനേജർ ദിപുമോൻ ജോസ്, ഏരിയ മാനേജർ ജെയ്‌സ് മാത്യു, രാജപുരം ഫൊറോന പള്ളി വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ എന്നിവർ ചേർന്നു സമ്മാനാർഹനായ രാജപുരം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ റിട്ട. പ്രിൻസിപ്പാൾ എ.എൽ.തോമസ് സാറിനു നൽകുന്നു. രാജപുരം ബ്രാഞ്ച് മാനേജർ പ്രദീപ്‌കുമാർ, അസിസ്റ്റന്റ് പർച്ചേസ് മാനേജർ മുഹമ്മദ് അഷ്‌റഫ്, മറ്റു ബ്രാഞ്ച് സ്റ്റാഫ് അംഗങ്ങൾ കെ സി സി ഫൊറോനെ പ്രസിഡന്റ് ഒ.സി.ജെയിംസ് അടക്കമുള്ള കെസിസി ഭാരവാഹികൾ സമീപം.