ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബളാംതോട് ഗവ.ഹയർസെക്കൻഡറി

രാജപുരം: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ  പ്ലാറ്റിനം  ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്ജ്, പി ടി എ പ്രസിഡന്റ് കെ.എൻ.വേണു , എം.സി.മാധവൻ, രഞ്ജിത്ത്കുമാർ , ഹെഡ് മാസ്റ്റർ ഇൻ ചാർജ് റിനിമോൾ , ജയശ്രി ദിനേശ്, ആർ.സൂര്യനാരായണ ഭട്ട്, സ്റ്റാഫ് സെക്രട്ടറി ബി.സി.ബാബു, ബി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.ഗോവിന്ദൻ സ്വാഗതവും പ്രോഗ്രം കമ്മിറ്റി കൺവീനർ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു.

Leave a Reply