രാജപുരം: പാണത്തൂർ കരിക്കെ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ 12 ൽ 12 സീറ്റും നേടി കോൺഗ്രസ് ചരിത്ര വിജയം നേടി.
കഴിഞ്ഞ ഭരണസമിതിയിൽ 8 ൽ 12 അംഗങ്ങളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. മുഴുവൻ സീറ്റുകളും നേടി കോൺഗ്രസ് വിജയിക്കുന്നത് കരിക്കെ ബാങ്കിൻ്റെ ചരിത്രത്തിൽ ആദ്യമായാണ്. കോൺഗ്രസിൻ്റ ഈ ചരിത്ര വിജയത്തിന് നേതൃത്വം നൽകിയത് കരിക്കെ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ബാലചന്ദ്രൻ നായർ, കരിക്കെ മണ്ഡലം പ്രസിഡണ്ട് ബി.ഡി. ദേവരാജ്, ബി.എസ്.രമാനാഥ് എന്നിവരാണ്. ബാങ്ക് ഡയറക്ടറായി ബി.ഡി.ദേവരാജ്, കെ.കെ.ജഗദീഷ്, കെ.പി.സുബ്രഹ്മണ്യ, എം.എം.റെൽ സൺ, എ.യു.ഹക്കീം, ധന്യ ശ്രീകുമാർ , കെ.പി. സരസ്വതി, പി.ടി.വിനോദ്, B K ബി.കെ.പുരുഷോത്തമ , ടി.ആർ.ശ്രീനിവാസ് , എ.പി.ജീവൻ കുമാർ, എസ്.ആർ.ജയന്ദൻ എന്നിവരാണ് വിജയിച്ചത്.