പാർലമെൻ്റ് തിരഞ്ഞെടുപ്പ് ബൂത്തുകൾ പുന:ക്രമീകരിക്കണം : ബി ജെ പി.

രാജപുരം : വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലേയും അതിർത്തിയിൽ മാറ്റങ്ങൾ വരുത്തി വോട്ടർ പട്ടിക പുതുക്കണമെന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പഞ്ചായത്തിൽ 17 ബൂത്തുകളാണ് ഉള്ളത്. എന്നാൽ മുഴുവൻ ബൂത്തുകളും അശാസ്ത്രീയമായ  രീതിയിലാണ് അതിർത്തികൾ നിർണ്ണയിച്ചിട്ടുള്ളത്. ഓരോ ബൂത്തുകളും ഒന്നിൽ കൂടുതൽ വാർഡുകളിലായി ചിതറിക്കിടക്കുകയാണ്. ഇത് മൂലം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ബൂത്തിൽ കൃത്യമായി പ്രവർത്തനം നടത്താൻ സാധിക്കാതെ വരുന്നു. മാത്രമല്ല വോട്ടർമാർക്കും ഇത് മൂലം വളരെയധികം പ്രയാസപ്പെടേണ്ടി വരുന്നു.ഇതിനൊരു പരിഹാരം എന്നോണം പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളും പുന:ക്രമീകരിച്ച് വോട്ടർ പട്ടിക തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും  നിവേദനം നൽകുവാനും  തീരുമാനിച്ചു. യോഗത്തിൽ പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു. ഭാരവാഹികളായി ജി രാമചന്ദ്രൻ (പ്രസിഡന്റ്), പി.കൃഷ്ണകുമാർ, രാമകൃഷ്‌ണൻ ചാമുണ്ടിക്കുന്ന് (വൈസ് പ്രസിഡൻ്റ്മാർ ), കെ.എസ്.പ്രതീഷ് കുമാർ ( ജനറൽ സെക്രട്ടറി), ജയപ്രകാശ് കല്ലപ്പള്ളി, കുമാരൻ മാട്ടക്കുന്ന് (സെക്രട്ടറിമാർ), എൻ എസ് ബാബു, ഉല്ലാസ് പുലിക്കടവ്, ധനുപ് ദാമോധരൻ, വിനോദ് മതിലിൽ, ഭദ്രൻ നായർ, ജി കൃഷ്ണൻകുട്ടി, കൃഷ്ണൻ മായത്തി, പത്മശ്രീ പനത്തടി, സന്ധ്യ സന്തോഷ്, ശ്രീജ വെള്ളക്കൽ, വാരിജാക്ഷി (കമ്മറ്റിയംഗങ്ങൾ), വി.കൃഷ്ണൻകുട്ടി നായർ (കർഷക മോർച്ച പ്രസിഡൻ്റ്), ജയലാൽ (ജന:സെക്രട്ടറി), സുന്ദരൻ തുമ്പോടി (എസ്ടി മോർച്ച പ്രസിഡൻ്റ്), ഭാസ്ക്കരൻ വെള്ളക്കൽ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യോഗം ജില്ലാ സെക്രട്ടറി മനു ലാൽ മേലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ .വേണുഗോപാൽ, ശ്രീജിത് പറക്കളായി, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി ഒ.ജയറാം മാസ്റ്റർ, കേരളാ വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷാ പ്രമുഖ് ഷിബു പാണത്തൂർ , ദിലീപ് കോളിച്ചാൽ, കെ.സുരേഷ്, ബിജുകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply