
രാജപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത പ്രചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്ക് നൽകിയ സംസ്ഥാനതല അവാർഡിന് രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുകളും അർഹമായി.ഒരു വർഷം നടത്തിയ ബോധവൽക്കരണ പരിപാടികളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. തൃശൂർ വിമല കോളേജിൽ വെച്ച് നടന്ന സംസ്ഥാനതല എൻ എസ്എസ് പുരസ്കാരദാന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഡി.ദേവസ്യ , പ്രോഗ്രാം ഓഫീസർമാരായ ഇ.പാർവ്വതി, അജോ ജോസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.. പ്രോഗ്രാം ഓഫീസർമാരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. വർഷങ്ങളായി വളരെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന യൂണിറ്റുകളാണ് രാജപുരം കോളേജിലേത്. സ്നേഹവീട് നിർമ്മാണമാണ് പുതുതായി ഇവർ ഏറ്റെടുത്തിരിക്കുന്ന സ്വപ്ന പദ്ധതി.