കോളിച്ചാൽ ടൗൺ കപ്പേളയുടെ വാർഷികം നടത്തി.

രാജപുരം: കോളിച്ചാൽ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് പ്രദക്ഷിണവും ദിവ്യബലിയും നടന്നു. ഫൊറോന വികാരി ഡോ.ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ദിവ്യബലിക്ക് അട്ടക്കണ്ടം വികാരി ഫാ.ജോസഫ് ചെറുശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. കോർഡിനേറ്റർ ദേവസ്യാ വടാന, ട്രസ്റ്റിമാരായ സണ്ണി  ഈഴക്കുന്നേൽ, ജോയ് തോട്ടത്തിൽ, ജോസ് നാഗരോലിൽ, ജിജി മൂഴിക്കച്ചാലിൽ എന്നിവർ നേതൃത്വം കൊടുത്തു. തുടർന്ന് വിശ്വാസികൾക്ക് സ്നേഹവിരുന്ന് നൽകി.

Leave a Reply