രാജപുരം :കെസിവൈഎൽ അൻപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലമുറകളുടെ സംഗമം എന്ന പേരിൽ മുൻകാല ഭാരവാഹികളുടെ സംഗമം നടത്തി. മരിച്ചുപോയ മുൻഭാരവാഹികൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. പഴയകാല ഭാരവാഹികളെ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ പൊന്നാട അണിയിച്ചാദരിച്ചു. മുൻകാല ഭാരവാഹികളായിരുന്ന മാത്യു പൂഴിക്കാലായിൽ, ബേബി പാലത്തനാടിയിൽ, മത്തായി ഒരപ്പാങ്കൽ, അബ്രഹാം ചക്കാംകുന്നേൽ, ടോമി പറമ്പടത്തുമലയിൽ, സനോജ് കൊളക്കോറ്റിൽ എന്നിവർ കഴിഞ്ഞകാല കെസിവൈഎൽ പ്രവർത്തനങ്ങളും അനുഭവങ്ങളും യൂണിറ്റ് അംഗങ്ങളുമായി പങ്കുവെച്ചു.
യൂണിറ്റ് പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടിൽ അധ്യക്ഷത വഹിച്ചു. അബിയ മരുതൂർ, ജ്യോതിസ് നാരമംഗലത്ത്, അഖിൽ പൂഴിക്കാലായിൽ, ഫിയോണ പാറയിൽ, ജെബ്സിൽ ഒഴുങ്ങലിൽ എന്നിവർ പ്രസംഗിച്ചു.