രാജപുരം: കേരള മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേർന്ന് കെഎസ്‌യു ,യൂത്ത് കോൺഗ്രസ് പ്രവർത്തക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം കള്ളാർ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , കളളാർ മണ്ഡലം സെക്രട്ടറി സജി പ്ലാച്ചേരി, എന്നിവർ സംസാരിച്ചു. കോൺഗ്രസ്സിന്റെയും പോഷക സംഘടനകളുടെയും ജില്ലാ , ബ്ലോക്ക് ,മണ്ഡലം ഭാരവാഹിൾ സംബന്ധിച്ചു. കള്ളാർ മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ സ്വാഗതവും ബളാൽ ബ്ലോക്ക് കോൺസ് സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.