രാജപുരം: പാണത്തൂർ പഴയ ബസ് സ്റ്റാൻഡിലെ ആക്രിക്കയ്ക്ക് തീപിടിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് തീപിടിച്ചത്. പരിയാരത്തെ ഷിഹാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട . സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു.