രാജപുരം: സംസ്ഥാനത്ത് എൻസിപിയെ ജനങ്ങളിലേക്ക് എത്തിച്ച നേതാവായിരുന്നു തോമസ് ചാണ്ടിയെന്ന് എൻസിപി ജില്ലാ വർക്കിംഗ് പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര തോമസ് ചാണ്ടിയുടെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണ നടത്തി. എൻസിപി സംസ്ഥാന പ്രസിഡന്റും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നാലാം ചരമവാർഷികത്തിൽ എൻസിപി കാസർകോട് ജില്ലാ കമ്മിറ്റി തോമസ് ചാണ്ടി അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി.മത്തായി സ്വാഗതവും ജില്ലാ ട്രഷർ എൻ.വി.ചന്ദ്രൻ നന്ദിയും പറഞ്ഞു, കാഞ്ഞങ്ങാട് ബ്ലോക്ക് സതീഷ് പുദുച്ചേരി ജനറൽ സെക്രട്ടറി വി.കെ.പദ്മനാഭൻ ട്രഷർ സുനിൽ ഒടയംചാൽ, ഉദുമ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രൻ എരിഞ്ഞിപ്പുഴ, ജനറൽ സെക്രട്ടറി മനോഹരൻ പെരിയ, ട്രഷർ മധു പെരിയ എൻ വൈ സി ജില്ലാ കോർഡിനേറ്റർ ഭവിൻരാജ് മുള്ളേരിയ, മഹേഷ് മുള്ളേരിയ തുടങ്ങിയവർ അനുസ്മരണം നടത്തി.