ഇരിയയിൽ മഹാത്മജിയുടെ പൂർണകായ ശില്പം അനാഛാദനം നാളെ’

രാജപുരം: പുല്ലൂർ -ഇരിയ ഗവ. ഹൈസ്കൂളിനു മുന്നിൽ സ്ഥാപിക്കുന്നതിനായി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ആറടി ഉയരമുള്ള
പൂർണകായ ശില്പമാണ്  നിർമിച്ചു വരുന്നത്. നാലടി ഉയരത്തിലുള്ള  ചെങ്കൽ പീഠത്തിന് മുകളിലാണ് വെങ്കല വർണത്തിലുള്ള ഫൈബർ ശില്പം സ്ഥാപിക്കുക. ശില്പകലാ രംഗത്ത് ശ്രദ്ധേയനായ യുവ ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് കണ്ണട വെച്ച് പുഞ്ചിരി തൂകി ഒരുകയ്യിൽ വടിയും മറുകയ്യിൽ ഗീതയുമായി നടന്നു നീങ്ങുന്ന രീതിയിലുള്ള ശില്പം ഒരുക്കുന്നത്. കളിമണ്ണിൽ ശില്പം നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡ് ചെയ്തതിനു ശേഷം ഫൈബറിലാണ് മൂന്ന് മാസത്തിലേറെ നീണ്ട ശ്രമകരമായ ദൗത്യം പൂർത്തീകരിച്ചത്. വിദ്യാലയ വികസനസമിതിയും പി. ടി. എ യുമാണ്
ശില്പനിർമാണത്തിനാവശ്യമായ സഹായവും മാർഗനിർദ്ദേശങ്ങളും നൽകിയത്. ഇതോടൊപ്പം ബേക്കൽ കോട്ട മാതൃകയിൽ നിർമ്മിക്കുന്ന ഫ്ലാഗ് പോസ്റ്റും തയ്യാറായി വരുന്നു. നാളെ
റിപ്പബ്ലിക് ദിനത്തിൽ രാവിലെ പത്തുമണിക്ക് പത്മശ്രീ വി. പി.അപ്പുക്കുട്ടപ്പൊതുവാൾ ശില്പം അനാച്ഛാദനം ചെയ്യും.

Leave a Reply