രാജപുരം : കുറ്റിക്കോൽ കളക്കരയിൽ നിയന്ത്രണം വിട്ട കുഴൽ കിണർ ലോറി പിക്കപ്പ് വാനിലിടിച്ച് വാൻ ഡ്രൈവറായ യുവാവ് മരിച്ചു. ഇന്നു രാവിലെ 8 മണിയോടെയാണ് അപകടം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. മീനുമായി കുറ്റിക്കോൽ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ് വാനും കുറ്റിക്കോലിൻ നിന്നും ചുള്ളിക്കര ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. കുഴൽ കിണർ ലോറിയിൽ ഉണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു