രാജപുരം; സഹപാഠിയുടെ സ്മരണയ്ക്ക് സ്കൂളിൽ വാട്ടർ കൂളർ നൽകി. കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1984-85 ബാച്ച് എസ്എസ്എൽസി കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിയായിരുന്ന എം. കരുണാകരൻ്റെ സ്മരണയ്ക്കായി സ്കൂളിൽ 32000 രൂപ വിലവരുന്ന വാട്ടർ പ്യൂരിഫെയർ വാട്ടർ കൂളർ നൽകിയത്. ഇന്നലെ നടന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി രക്ഷാധികാരി ചാക്കോ ചമ്പക്കര , സെക്രട്ടറി മേരികുട്ടി മാത്യു, സിസിലി എന്നിവർ ചേർന്ന് പ്രധാനാധ്യാപികയ്ക്ക് കൈമാറി.