രാജപുരം : പാണത്തൂരിലെ അനീഷ് മെഡിക്കൽ ഷോപ്പ് ഉടമയും, സാമൂഹിക പ്രവർത്തകനുമായിരുന്ന പാണത്തൂർ നെല്ലിക്കുന്നിലെ എ.കെ.നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: എ.കെ.അനിഷ്. മരുമകൾ: പ്രീത. പാണത്തൂർ കാഞ്ഞിരത്തിങ്കാൽ അയ്യപ്പ ക്ഷേത്രം പ്രസിഡൻ്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡൻ്റ്, എൻ എസ് എസ് പാണത്തൂർ യൂണിറ്റ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം എൻഎസ്എസ് ഹോസ്ദുർഗ്ഗ് യൂണിയൻ അംഗമായിരുന്നു.