രാജപുരം : സെൻ്റ് പയസ് ടെൻത് കോളേജിൽ മലയാള വിഭാഗം, ബോധി ക്ലബ് , കോളേജ് ലൈബ്രറി എന്നിവ സംയുക്തമായി കോളേജിൽ ഖൽബിലെ കിനാവ് എന്ന പേരിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ താഹ മാടായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.ഡി.ദേവസ്യ, ലൈബ്രേറിയൻ സുരേഷ്, മലയാള വിഭാഗം മേധാവി അതുല്യ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.