കല്പക ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ജനറൽ ബോഡി യോഗം നടത്തി

.

രാജപുരം: ഫാം പ്ലാൻ പദ്ധതി പ്രകാരം പരപ്പ, നീലേശ്വരം ബ്ലോക്കുകളിലെ 140 മികച്ച കർഷകരെ ഉൾപെടുത്തി സംയുക്തമായി രൂപീകരിച്ച കല്പക ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ്റെ ജനറൽ ബോഡി യോഗം  നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡൻ്റ് ടി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അനീഷ് കുമാർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. സുമേഷ് , ഈസ്റ്റ് എളേരി പഞ്ചായത്തിലെ അസ്പിരൻ്റും സംസ്ഥാന ജൈവകർഷക അവാർഡ് ജേതാവുമായ അഗസ്തി പെരുമാട്ടിക്കുന്നേലിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്ട് ഡയറക്ടർ ഡി.എൽ.സുമ പദ്ധതി വിശദീകരണം നടത്തി. റൈസ് മിൽ സ്ഥാപിച്ച് കാസർകോട് ബ്രാൻഡിൽ നാടൻ കുത്തരി  വിപണിയിയിൽ എത്തിക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. നീലേശ്വരം എഡിഎ കെ.ബിന്ദു സ്വാഗതവും എഫ് പിഒ ജോയിൻ്റ് സെക്രട്ടറി പി.വി.രാജൻ നന്ദിയും പറഞ്ഞു

Leave a Reply