കള്ളാർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം  കമ്പ്യൂട്ടർവൽക്കരണ ഉദ്ഘാടനം
രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു.

രാജപുരം: കള്ളാർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം സമ്പൂർണ്ണ കമ്പ്യൂട്ടർവത്ക്കരണത്തിൻ്റെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് എം.കെ.മാധവൻ നായർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് രജിസ്ട്രാർ പ്ലാനിംഗ് വി.ചന്ദ്രൻ ഭവനവായ്പ പ്രഖ്യാപനവും ,  അസിസ്റ്റൻ്റ് രജിസ്ട്രാർ ( ജനറൽ) ടി.ലോഹിതാക്ഷൻ, ഭൂസ്വത്ത് വാങ്ങൻ വായ്പ പ്രഖ്യാനവും, കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ കുടുംബശ്രീ വായ്പ പ്രഖ്യാപനവും നടത്തി . ബ്ലോക്ക് പഞ്ചായ അംഗം സി.രേഖ, പഞ്ചായത്തംഗം സണ്ണി അബ്രാഹം, വെള്ളരിക്കുണ്ട് യൂണിറ്റ് ഇൻസ്പെക്ടർ എം.എൻ.സന്തോഷ് , മാലക്കല്ല് കേരള ബാങ്ക് മനേജർ ഇ.വി.മോഹനൻ, വിവിധ രാഷ്ട്രിയ പ്രതിനിധികളായ എം.എം  .സൈമൺ, സി.ബാലകൃഷ്ണൻ നായർ, അബ്ദുൾ മജീദ്, സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി കെ, കള്ളാർ വനിത സഹകരണ സംഘം പ്രസിഡൻ്റ് ത്രേസ്യാമ്മ ജോസഫ്, പ്രവാസി സഹകരണ സംഘം പ്രസിഡൻ്റ് കെ.വി രാഘവൻ, , കെ സി ഇ എഫ് ജില്ലാ പ്രസിഡൻ്റ് വിനോദ് കുമാർ, കള്ളാർ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് കെ.മുരളി  എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി മിഥുൻ കെ  റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ മേഖലയ്ക്കും, പൊതു സമൂഹത്തിനും മാതൃകപരമായ സംഭാവനകൾ നൽകിയയവരെ എം പി ആദരിച്ചു. സംഘം വൈസ് പ്രസിഡൻ്റ് സുരേഷ് ഫിലിപ്പ് സ്വാഗതവും ഭരണസമിതി അംഗം വി.കെ.ബാലകൃഷൻ നന്ദിയും പറഞ്ഞു.

Leave a Reply