വാർദ്ധക്യത്തിലും തൊഴിലുറപ്പിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം.

രാജപുരം : സാർവദേശീയ വനിതാ ദിനത്തിൽ വാർദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവർത്തിയിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് ആദരിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.ദാമോദരൻ പൊന്നാട അണിയിച്ച് ഹാജിറുമ്മയെ ആദരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ, കെ.വി.കേളു, മോഹനൻ കാട്ടിപ്പാറ, പി.പുരുഷോത്തമൻ , വി.കെ.കൃഷ്ണൻ, റെജി കാട്ടിപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply