കൊട്ടോടിയിൽ ഐഫോൺ പൊട്ടിത്തെറിച്ചു : ആർക്കും പരുക്കില്ല.

രാജപുരം : കൊട്ടോടിയിൽ വീടിനുള്ളിൽ മേശപ്പുറത്ത് വച്ചിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. മുൻ പഞ്ചായത്തംഗം ബി.അബ്ദുള്ളയുടെ സഹോദരൻ അഷറഫിൻ്റെ വീട്ടിലെ ഐഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മേശപ്പുറത്ത് വെച്ചിരുന്ന ഫോണിൽ നിന്നും പുക ഉയരുന്നത് കണ്ട് ഫോൺ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. മുറ്റത്ത് വെച്ചാണ് ഫോൺ പൊട്ടിത്തെറിച്ചത്. ആർക്കും പരുക്കില്ല.

Leave a Reply