സിവിൽ സർവീസ് പരീക്ഷ: റാങ്ക് ജേതാവിനെ അനുമോദിച്ചു.

രാജപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ 791 -ാം റാങ്ക് നേടിയ കോടോത്ത് റെയിൻബോ വായനശാല മെമ്പറും കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ അനുഷ ആർ.ചന്ദ്രനെ റെയിൻബോ വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉപഹാരം നൽകി. കെ.ഉണ്ണിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.അംബേദ്കർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പി.എം .ബാബു മുഖ്യാതിഥിയായി. ടി.ബാബു , ടി.കെ.നാരായണൻ, സി.ഭാസ്കരൻ, പി രമേശൻ, എം.വി.മുരളി , പി.ശാലിനി എന്നിവർ സംസാരിച്ചു. അനുഷ ആർ ചന്ദ്രൻ മറുപടി പ്രസംഗം നടത്തി. ടി.പി.മനോജ് കുമാർ സ്വാഗതവും കെ.കെ.ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Leave a Reply