രാജപുരം: റാണിപുരത്ത് നിർമ്മിക്കുന്ന ബിഎസ്എൻഎൽ ടവറിൻ്റെയും ഡിടിപിസി റിസോർട്ടിലെ കുട്ടികളുടെ പാർക്ക്, നീന്തൽകുളം, കോട്ടേജുകളുടെയും മുറികളുടെയും അറ്റകുറ്റ പണികളും എത്രയും വേഗം പൂർത്തീകരിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടേയും വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും യോഗം ചേർന്നെങ്കിലും വന്യ മൃഗശല്യത്തിന് പരിഹാരമായിട്ടില്ല. സൗരോർജ വേലിയുടെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻ്റ് എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഷൈൻ ജേക്കബ്ബ്, ഐവിൻ ജോസഫ്, സജി മുളവനാൽ , സാബു തോമസ് കദളി മറ്റം, ജോബി പാലാ പറമ്പിൽ, ജോയി വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.