മദ്യപിച്ച് വാഹനമോടിച്ചുള്ളഅപകടമരണങ്ങൾക്ക് ഉത്തരവാദി സർക്കാരെന്നു മദ്യനിരോധന സമിതി.

രാജപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളിലും മരണങ്ങളിലും ഒന്നാം പ്രതി സർക്കാർ ആണെന്ന് കേരള മദ്യ നിരോധന സമിതി കാസർകോട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. മദ്യലഭ്യത വർദ്ധിപ്പിക്കുന്ന സർക്കാർ നിലപാട് അപകട മരണങ്ങൾക്ക് കാരണമാകുന്നു എന്നും അനേകം കുടുംബങ്ങളെ നിരാലംബരാക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി. പനത്തടി കേന്ദ്രീകരിച്ച് നടത്തിയ യൂണിറ്റ് രൂപീകരണ യോഗം മലബാർ മേഖല കോ-ഓർഡിനേറ്റർ ബേബി ചെട്ടിക്കത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കുര്യൻ തെക്കേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ,  സംസ്ഥാന സമിതി അംഗം ദേവസ്യ വടാന, സണ്ണി ഈഴക്കുന്നേൽ, ജോർജ് പല്ലാട്ട്, തങ്കച്ചൻ ചെട്ടിയാകുന്നേൽ, സെബാസ്റ്റ്യൻ അച്ചിന്മാടൻ എന്നിവർ പ്രസംഗിച്ചു. പനത്തടി യൂണിറ്റ് ഭാരവാഹികളായി സണ്ണി ഈഴക്കുന്നേൽ (പ്രസിഡന്റ്), തങ്കച്ചൻ ചെട്ടിയാകുന്നേൽ (വൈസ് പ്രസിഡന്റ്), ജോർജ് പല്ലാട്ട് (സെക്രട്ടറി), മോളി പുള്ളോലിക്കൽ (ജോയിന്റ് സെക്രട്ടറി), അജി മാത്യു കിഴുചിറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply