വോട്ടെടുപ്പ്: മലയോരത്ത് പലസ്ഥലത്തും പോളിങ്ങ് മന്ദഗതിയിലായി.

രാജപുരം : ലോക് സഭാ തിരഞ്ഞെടുപ്പിൽ മലയോരത്ത് യന്ത്ര തകരാർ മൂലവും സ്പീഡ് കുറവും മുലവും പോളിങ്ങ് മന്ദഗതിയിലായി. പാണത്തൂർ ചിറങ്കടവ്  സ്കൂളിൽ മെഷിൻ പണിമുടക്കിയതിനാൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ പോളിങ്ങ് സ്തംഭിച്ചു. ആലടുക്കത്ത് വോട്ടിങ് മന്ദഗതിയിലായതിനെ തുടർന്ന് വോട്ടർമാർക്ക് ദീർഘനേരം ക്യുവിൽ നിൽക്കേണ്ടി വന്നു. വൈകിട്ട് അഞ്ചരയ്ക്കും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര അനുഭവപ്പെട്ടു. കള്ളാർ എ എൽ പി സ്കൂളിലും വോട്ടിങ്ങ് മന്ദഗതിയിലായി.

Leave a Reply