എണ്ണപ്പാറ പേരിയ ത്രിവേണി ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ് വാർഷികാഘോഷം ഏപ്രിൽ 28ന്.

രാജപുരം: എണ്ണപ്പാറ പേരിയ ത്രിവേണി ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്, കരിങ്കല്ലിൽ കർത്തമ്പു വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത വാർഷികാഘോഷം ഏപ്രിൽ 28ന് വൈകിട്ട് 6 മണി മുതൽ ക്ലബ്ബ് പരിസരത്ത് നടക്കും. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്യും. ത്രിവേണി ക്ലബ് പ്രസിഡന്റ് എൻ.വി.ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷത വഹിക്കും ക്ലബ് സെക്രട്ടറി വി.വി. പ്രീജിത്ത്, വായനശാല സെക്രട്ടറി കപിൽ കുമാർ, രഘു പേരിയ തുടങ്ങിയവർ സംസാരിക്കും. ഓട്ടൻതുള്ളൽ, നാടകം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

Leave a Reply