മലയോരത്തെ ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് ആശങ്കാജനകമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക യോഗം .

രാജപുരം: മലയോരത്തെ ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് ആശങ്കാജനകമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക യോഗം . സംസ്ഥാനത്തെ മറ്റു പല താലൂക്ക് ആശുപത്രികളും നിലവാരത്തിലേക്കുയര്‍ന്നെങ്കിലും മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ പൂടംകല്ല് താലുക്ക് ആശുപത്രി ഇപ്പോഴും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തില്‍ തന്നെ തുടരുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കെട്ടിട സൗകര്യങ്ങള്‍ മാത്രമാണ് വര്‍ധിച്ചത്. പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സമാന സ്ഥിതിയാണ്. പ്രസ് ഫോറം പ്രസിഡന്റ് ജി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊട്ടോടി , ഗണേശന്‍ പി കെ , നൗഷാദ് ചുള്ളിക്കര, പ്രമോദ് കുമാര്‍, സജി ജോസഫ്, ശോഭിന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി സുരേഷ് കൂക്കള്‍ സ്വാഗതവും സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: രവീന്ദ്രന്‍ കൊട്ടോടി (പ്രസിഡന്റ്), സുരേഷ് കൂക്കള്‍ (സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറര്‍), നൗഷാദ് ചുള്ളിക്കര ( ജോ. സെക്രട്ടറി), ഗണേശന്‍ പി കെ (വൈസ് പ്രസിഡന്റ്), ശോഭിന്‍ ചന്ദ്രന്‍ ( ന്യൂസ് കോഡിനേറ്റര്‍).

Leave a Reply