രാജപുരം: എണ്ണപ്പാറ മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 26 വിദ്യാർത്ഥികളെ അനുമോദിക്കുകയും പ്രധാനാധ്യാപകനായി വിരമിച്ച പി.ഗോപി, അംഗൻവാടി ടീച്ചറായി വിരമിച്ച അന്ന, അംഗൻവാടി ഹെൽപ്പറായി വിരമിച്ച പി.ഗീത എന്നിവരെ ആദരിക്കുകയും ചെയ്തു. വായനശാലയുടെ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിന്റെ ഭാഗമായി ബാലവേദിയും രൂപീകരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം കെ.സി.ജിജോ മോൻ അധ്യക്ഷത വഹിച്ചു. വായനശാല ജോ.സെക്രട്ടറി ഐവിൻ മാത്യു സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി സുരേഷ് പാറക്കല്ല്, വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ ഗംഗാധരൻ നായർ, ജെയിംസ് അരിമ്പയിൽ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ എം.ഷീജ നന്ദി പറഞ്ഞു.