രാജപുരം: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞ് പ്രവീണിൻ്റെ പൊട്ടൽ പൂർണമായും തകരുന്ന അവസ്ഥ ഉണ്ടായി. സമീപത്തെ തോട്ടിലെ ശക്തമായ വെള്ളക്കെട്ടും, തോടിന്റെ
ഇരമ്പലിൻ്റെ ശബ്ദവും കാരണം രാത്രി 11 മണിയോടെ താമസക്കാരെല്ലാം വീടുവിട്ടിറങ്ങി ബന്ധുവീടുകളിലേക്ക് താമസം മാറി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മലെ, പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് , വെള്ളരിക്കുണ്ട് തഹസിൽദാർ എന്നിവർ വിവരങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് അംഗങ്ങൾ, വില്ലേജ് ഓഫീസർ, ഫോറസ്റ്റ് ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി. സ്ഥലത്തെ ഭീകരത മനസ്സിലാക്കി, എത്തിയ സംഘത്തിൻ്റെ തീരുമാനപ്രകാരം, എല്ലാ താമസക്കാരോടും ഉടൻ പരിചരണ കേന്ദ്രത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടു.
പത്തുകുടി പ്രദേശത്ത് 10 വീടുകളുണ്ട്, അതിൽ എട്ട് വീടുകളിൽ മാത്രമാണ് താമസമുള്ളത്, ഈ വീടുകളിൽ താമസിച്ചിരുന്ന 26 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 11 സ്ത്രീകളും 12 പുരുഷന്മാരും 3 കുട്ടികളും ഉണ്ട്.
രാജപുരം സി.ഐ, എസ്.ഐ, ജനമൈത്രി പൊലീസ് സംഘം, മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ സംഘം എന്നിവർ സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി.