
രാജപുരം : ഉരുൾപൊട്ടൽ ഭീഷണി തുടർന്ന് കള്ളാർ പഞ്ചായത്തിലെ കുട്ടിക്കാനം, ഓട്ടക്കണ്ടം കോളനികളിൽ നിന്നായി നൂറോളം പേരെ ചുള്ളിക്കര ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി, മെംബർ ബി.അജിത്ത് കുമാർ, വില്ലേജ് ഓഫിസർ റുഖിയ, അസി.വില്ലേജ് ഓഫിസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിയത്.