
രാജപുരം: പ്രവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ഓഫീസില്‍ വച്ച് നടന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു . കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് എം.കുഞ്ഞമ്പു നായര്‍, പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, ടി.കെ നാരായണന്‍, എം.കെ മാധവന്‍നായര്‍, സന്തു ടോം ജോസ്, എച്ച് .വിഘ്‌നേശ്വര ഭട്ട് , വി.കെ രാധാമണി, അബ്രഹാം കടുംതോട്ടില്‍, ആലി എന്നിവര്‍ പ്രസംഗിച്ചു. സിജോ ടി ചാമക്കാല സ്വാഗതവും, സണ്ണി അന്തിക്കാട് നന്ദിയും പറഞ്ഞു.