റാണിപുരവും പരിസരപ്രദേശവും ക്ലീന്‍ ഡെഡ്റ്റിനേഷന്‍ ജീവനക്കാര്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍ ശുചീകരിച്ചു.

രാജപുരം: കേരളത്തില്‍ പുതിയ ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തില്‍ നടന്ന ശുചീകരണ യജ്ഞം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. ജി. മോഹനന്‍ ഉത്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍ കുട്ടി, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.സി മാധവന്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബാബു മഹേന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, മലനാട് മാര്‍ക്കറ്റിംഗ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എം. വി. ഭാസ്‌കരന്‍, എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply