റാണിപുരത്ത് ആനക്കൂട്ടം വീടും കൃഷിയും നശിപ്പിച്ചു.

രാജപുരം; റാണിപുരത്ത് സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത് വീട് കാട്ടാനകൾ തകർത്തു. വനാതിർത്തിയിലെ സോളാർ വേലി തകർത്താണ് കാട്ടാനക്കൂട്ടം എത്തിയത്. വ്യാപകമായി കൃഷി നശിപ്പിച്ചു. 50 ഓളം കമുകുകളുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആൾ താമസമില്ലാത്തതിനാൽ ഇന്നാണ് ആനയിറങ്ങിയ വിവരം ആളുകൾ അറിഞ്ഞത്. സെക്ഷൻ ഫോറസ്റ്റർ ബിസേസപ്പയുടെ നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply