മാനടുക്കം ശ്രീ മഹാവിഷ്ണു അന്നപൂർണേശ്വരി ക്ഷേത്ര കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ കൈമാറി.

രാജപുരം : മാനടുക്കം ശ്രീ മഹാവിഷ്ണു അന്നപൂർണേശ്വരി ക്ഷേത്രം ഫണ്ടിൽ നിന്നും വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപത്തിഅയ്യായിരം രൂപ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡണ്ടു തുക ഏറ്റുവാങ്ങി. ക്ഷേത്ര പ്രസിഡണ്ട് വിനോദ്, സെക്രട്ടറി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ അംഗങ്ങളായ
ലതാ അരവിന്ദ്, മഞ്ജുഷ, പ്രീതി മനോജ് എന്നിവർ സംബന്ധിച്ചു. ക്ഷേത്ര രക്ഷാധികാരികളായ സൂര്യനാരായണ ഭട്ട് , ആർ.മോഹൻകുമാർ, എന്നിവർ സംസാരിച്ചു.
മാതൃസമിതി സെക്രട്ടറി രാധാ ശ്രീകുമാർ നന്ദി പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾക്കു ക്ഷേത്രം പ്രത്യേകമായ ഒരു ഫണ്ട് സ്വരൂപിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് ക്ഷേത്രകമ്മിറ്റി അഭിപ്രായപെട്ടു.

Leave a Reply