രാജപുരം: കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സി.വി.ശാന്തി സ്വാഗതം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ കെ.ജെ.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. അൽ ഫലാഹ് എജ്യുക്കേഷനൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.സുബീർ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.എം.അബ്ദുൽ നാസർ, പിടിഎ പ്രസിഡൻ്റ് കെ.എൻ.രമേശൻ എന്നിവർ സംസാരിച്ചു. കേഡറ്റ്സിന്റെ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും അധ്യാപകരും സന്നിഹിതരായി. ജെആർസി സ്കൂൾ യൂണിറ്റ് ലീഡർ എൻ.നയന നന്ദി പറഞ്ഞു.