രാജപുരം : പനത്തടി വനിതാ സർവീസ് സഹകരണ സംഘത്തിൻ്റെ കൺസ്യൂമർഫെഡ് ഓണച്ചന്ത പാണത്തൂർ ചാപ്പക്കൽ ബിൽഡിങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ചന്ദ്രമതിയമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഷിജി സണ്ണി, വൽസല കുമാരി, നിർമ്മല, ക്ലർക്ക് ബിന്ദു കുര്യാക്കോസ്, സോണിഷ് ചാക്കോ, സി.പി.ബിന്ദു എന്നിവർ സംസാരിച്ചു. സെക്രട്ടറി സിനി ജോസഫ് സ്വാഗതം പറഞ്ഞു.