കളഞ്ഞു കിട്ടിയ സ്വർണ താലി ഉടമസ്ഥയ്ക്ക് നൽകി ഓട്ടോ ഡ്രൈവറുടെ മാതൃക.

രാജപുരം : മാലക്കല്ല് ത്രിവേണി പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ താലി ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി മാലക്കല്ല് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഭരതൻ ചേടിക്കുണ്ട് മാതൃകയായി. താലി ലഭിച്ച വിവരം വാട്സാപ്പ് ഗ്രൂപ്പ്‌ വഴി അറിയിച്ചതിനെ തുടർന്ന് ചാമുണ്ഡിക്കുണ്ട് സ്വദേശി ആതിര സജിത്ത് തൻ്റെ കുഞ്ഞിൻ്റെ  സ്വർണ താലിയാണ് നഷ്ടപ്പെട്ടതെന്ന് കാണിച്ച് തെളിവ് സഹിതം വന്നതോടെ മാലക്കല്ല് ത്രിവേണി സ്റ്റോറിൽ വച്ച് താലി ഉടമസ്ഥയ്ക്ക് കൈമാറി.
പെരുമ്പള്ളി കാപ്പുങ്കര കുഞ്ഞിരാമൻ്റെ മകളാണ് ആതിര. ത്രിവേണി മാർക്കറ്റിങ് മാനേജർ നാരായണ ശർമ്മ, യൂണിറ്റ് ഇൻചാർജ് ശ്രീജ, ജീവനക്കാരായ ഗീത, ബാലൻ ഓട്ടോ ഡ്രൈവർ ഭരതൻ, മലയാള മനോരമ റിപ്പോർട്ടർ രവീന്ദ്രൻ കൊട്ടോടി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് താലി ഉടമയ്ക്ക് കൈമാറിയത്.

Leave a Reply