വേറിട്ടൊരു കൃഷി അനുഭവവുമായി അട്ടകണ്ടത്തെ കുട്ടികൾ

രാജപുരം : എന്റെ വിദ്യാലയത്തിൽ എനിക്കൊരു തോട്ടം” പദ്ധതിയുമായി അട്ടക്കണ്ടം ഗവ.എൽപി സ്കൂൾ. വർധിച്ചു വരുന്ന പച്ചക്കറി വിലയിൽ നിന്നും കീടനാശിനി ഉപയോഗത്തിൽ നിന്നും മോചനം നേടുക എന്ന ലക്ഷ്യവുമായി സ്കൂളിൽ സ്വന്തം പച്ചക്കറി തോട്ടം ഒരുക്കാൻ ഒരുങ്ങുകയാണ് കുട്ടികൾ. കോടോം ബെളൂർ  കൃഷി ഓഫീസർ കെ.വി.ഹരിത പച്ചക്കറി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മികച്ച കാർഷിക സംസ്‍കാരം വളർത്തുന്ന ഈ പദ്ധതി ഒരു മാതൃക യാണെന്നും സ്കൂളിന് കൃഷി ഭവന്റെ  എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും അറിയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ എം.എ. ബാബുരാജ് സ്വാഗതം പറഞ്ഞു.. പിടിഎ പ്രസിഡന്റ ബിന്ധ്യ എം.സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി.ജഗന്നാഥ്‌, എസ്‌ എം സി ചെയർമാൻ സി.വി .സേതുനാഥ്‌ എന്നിവർ സംസാരിച്ചു.  അജിത ടീച്ചർ നന്ദി പറഞ്ഞു.

Leave a Reply