കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാത നവീകരണം: കോൺഗ്രസ് ധർണ നടത്തി.

കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാത നവീകരണം: കോൺഗ്രസ് ധർണ നടത്തി.

രാജപുരം: കാഞ്ഞങ്ങാട്- പാണത്തൂർ- മടിക്കേരി അന്തർ സംസ്ഥാന റോഡിന്റെ ജില്ലയിലെ ഭാഗമായ കാഞ്ഞങ്ങാട്- പാണത്തൂർ റോഡിലെ നിർമ്മാണം പാതിവഴിയിൽ ആയ പൂടംങ്കല്ല് – ചിറങ്കടവ് റോഡ് അടിയന്തിരമായി നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു. 59.4 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് ഫണ്ട് ബോർഡ് മുഖേന സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടുംറോഡ് നിർമ്മാണം പാതിവഴിയിൽ തന്നെ. റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നോ പൊതു മരാമത്ത് അധികൃതരുടെ ഭാഗത്തുനിന്നോ യാതൊരുവിധ ഇടപെടലും നടക്കാത്തത് നിർഭാഗ്യകരമാണെന്ന്  ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. മലയോരത്തെ പ്രധാനപ്പെട്ട റോഡിനോട് സർക്കാർ കാണിക്കുന്ന ഈ അവഗണനക്കെതിരെ ശക്തമായ  അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം, കരിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബാലചന്ദ്രൻ കാട്ടൂർ, പൊതുപ്രവർത്തകരായ തോമസ്.ടി.തയ്യ്യിൽ, എം.കുഞ്ഞമ്പു നായർ, കോൺഗ്രസ് ഭാരവാഹികളായ  മധുസൂദനൻ ബാലൂർ, രാധ സുകുമാരൻ, ജോണി തോലംമ്പുഴ, എസ്.മധുസൂദനൻ, സുപ്രിയ അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എം.ജയകുമാർ സ്വാഗതവും എൻ. വിൻസന്റ് നന്ദിയും പറഞ്ഞു

Leave a Reply