
രാജപുരം: എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാമക്കുഴി എകെജി വായനശാലയിൽ നടന്ന പരിപാടിയിൽ എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി പി.പ്രണവ് സ്വാഗതം പറഞ്ഞു. ലോക്കൽ പ്രസിഡണ്ട് നന്ദന സുരേഷ് അധ്യക്ഷത വഹിച്ചു ‘ എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗങ്ങളായി നടന്ന മത്സരത്തിൽ എൽപി യുപി വിഭാഗം ഒന്നാം സ്ഥാനം ദിയ ശ്രീനാഥ്, രണ്ടാം സ്ഥാനം ശീതൾ , മൂന്നാം സ്ഥാനം ആത്മിക, ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം വൈഗ എസ് ഹരി, രണ്ടാം സ്ഥാനം അഞ്ജന, മൂന്നാം സ്ഥാനം അനന്യ എന്നിവർ നേടി. വിജയികൾക്ക് കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി ഒരുക്കിയ മെഡലും മറ്റു സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി പ്രണവ്, ലോക്കൽ പ്രസിഡണ്ട് നന്ദന സുരേഷ്, ലോക്കൽ ജോയിൻ സെക്രട്ടറി ആദർശ് രാജേന്ദ്രൻ, വി.വി.രംഗീ ത്, ആദിൽ മുഹമ്മദ്, ഹരിപ്രസാദ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.