കോടോത്ത് സ്കൂളിൽ ദ്വീദിന എസ്പിസി ക്യാമ്പ് തുടങ്ങി.

രാജപുരം : ഡോക്ടർ അംബേദ്കർ ഹയർസെക്കൻഡറി സ്കൂൾ ദ്വിദിന എസ്പിസി ക്യാമ്പ് ആരംഭിച്ചു
രണ്ട് ദിവസങ്ങളിലായി വിവിധ ബോധവൽക്കരണ ക്ലാസുകളും, ഫയർ ആൻഡ് റെസ്ക്യൂ, സൈബർ സുരക്ഷ, ലഹരി വിരുദ്ധ ക്ലാസ് എന്നിവയും എസ്പിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും, ഡ്രിൽ പ്രാക്ടീസും ക്യാമ്പിന്റെ ഭാഗമായി നടക്കും.
ജില്ല അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.എം.ബാബു,
രാജപുരം സിഐ പി.രാജേഷ്
എക്സിക്യൂട്ടീവ് അംഗം കെ.ബി.ബിജുമോൻ,
ഡ്രിൽ ഇൻസ്പെക്ടർ സി.കെ.രതി, കെ.എം.ദിലീപ്, എസ് പി സി ചാർജ് എസ്.സുനിത എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ.അശോകൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ഐ.സുകുമാരൻ നന്ദിയും പറഞ്ഞു

Leave a Reply