പാലത്തിൻ്റെ കൈവരി നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ  പാലത്തിൻ്റെ തകർന്ന കൈവരികൾ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പട്ട്  സംയുക്ത ഓട്ടോറിക്ഷ യുണിയൻ പ്രതിഷേധ പ്രകടനം നടത്തി. സമരം സംയുക്ത ഓട്ടോറിക്ഷാ യൂണിയൻ പ്രസിഡണ്ട് പി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. .സെക്രട്ടറി രാജേഷ്കുമാർ , എസ്.ബി.വിനുരാജ്, രതീഷ്, രാജു മാന്ത്രക്കളം, സതീശൻ, ഗോപാലൻ , വിനോദ് കുമാർ, വി.ആർ.അനീഷ്, ഉഷ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേള നത്തിൽ രാജു മാന്ത്രക്കളം, പി.പി.പസാദ്, ഉഷ എന്നിവർ സംസാരിച്ചു . നൂറുകണക്കിന് വാഹനങ്ങളും, വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും ഉപയോഗിക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു മരാമത്ത് അധികാരികൾക്ക് നിരവധി തവണ വിവിധ സംഘടനകൾ രേഖാമുലം പരാതി നൽകിയിട്ടും നടപടി എടുക്കാത്ത അധികൃതരുടെ നിലപാടിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
അനുകൂലമായ തീരുമാനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്ത പക്ഷം വഴി തടയൽ ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി .

Leave a Reply